Showing posts with label ബ്യൂട്ടി പാര്‍ലര്‍. Show all posts
Showing posts with label ബ്യൂട്ടി പാര്‍ലര്‍. Show all posts

Thursday, April 5, 2012

പല്ലുകള്‍ സുന്ദരമാക്കാന്‍...!

                                        പുഞ്ചിരിക്ക് ആകര്‍ഷണീയതയും മുഖത്തിന് സൌന്ദര്യവും നല്‍കാന്‍ മനോഹരമായ പല്ലുകള്‍ക്കാവും.  തിളങ്ങുന്ന പല്ലുകള്‍ ഒരുപോലെ സൌന്ദര്യവും ആരോഗ്യവും തരുന്നു. ഇതിന് പല്ലുകളുടെ സംരക്ഷണത്തില്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി. തികച്ചും പ്രകൃതിദത്തമായിത്തന്നെ നമുക്കിത് ചെയ്യാനാകും. 
                                         ഇത്തരത്തില്‍ ദന്ത സൌന്ദര്യത്തിനുതകുന്ന ഏതാണും ചില ടിപ്സുകളാണ് ഇപ്രാവശ്യം.

  • പഴുത്ത മാവിന്‍റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലിന്‍റെ എല്ലാ ഭാഗങ്ങളിലും ചെല്ലത്തക്ക വിധം ബ്രഷ് ചെയ്യുക.
  • കടുക്ക കരിച്ചെടുത്ത കരി കൊണ്ട് രണ്ടുനേരവും പല്ല് തേയ്ക്കുക.
  • പല്ലിന്‍റെ മഞ്ഞ നിറം പോകാന്‍ മരത്തിന്‍റെ കരിയും അല്പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ദിവസവും പല്ല് തേയ്ക്കുക.
  • ആര്യ വേപ്പിന്‍റെ തണ്ട് ചതച്ച് ബ്രഷ് ചെയ്യുക.
  • പല്ലിലെ അണുബാധ തടയുന്നതിന് ചുക്കുപൊടിയും അല്പം കര്‍പ്പൂരവും ചേര്‍ത്ത്പല്ല് തേയ്ക്കാം

Monday, October 31, 2011

മുടികൊഴിച്ചില്‍ തടയാന്‍. തലമുടി; ചില പൊടിക്കൈകള്‍ - 1

                        മുടികൊഴിച്ചിലിന് പല കാരണങ്ങളുമുണ്ട്. പാരമ്പര്യമായുണ്ടാകുന്ന മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ അത്ര എളുപ്പമല്ല. എങ്കിലും, ഇത് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കും. പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍ 60 ശതമാനവും കഷണ്ടി കാരണമാണ്. കൂടാതെ മാനസിക സമ്മര്‍ദ്ദം മൂലവും ഉണ്ടാകാറുണ്ട്. സ്ത്രീകളുലും കാണുന്നുണ്ട്.  ചില പൊടിക്കൈകള്‍ താഴെ,

മുടികൊഴിച്ചില്‍ തടയാന്‍...


  • കറ്റാര്‍വാഴപ്പോളയുടെ നീര് തലയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.
  • മൈലാഞ്ചി ഇല അരച്ച് വെയിലില്‍ ഉണക്കിയെടുത്ത പൊടി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി ദിവസവും തലയില്‍ തേയ്ക്കുക.
  • ചെമ്പരത്തിയിലയും കുറുന്തോട്ടിയിലയും കൂടി ചതച്ച് താളിയാക്കി ഷാംപൂവിന് പകരമായി ഉപയോഗിക്കുക. തലയുടെ തണുപ്പിന് നല്ലതാണ്.
  • താന്നിക്കയുടെ കുരു അരച്ച് വെളിച്ചെണ്ണയില്‍ കാച്ചി മുടിയില്‍ പുരട്ടി കുളിക്കുക.
  • മുത്തങ്ങ ചതച്ചിട്ട് എണ്ണ കാച്ചി തലയില്‍ തേച്ച് കുളിക്കുക.
  • വേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് പതിവായി തല കഴുകുക.
  • നീല അമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണകാച്ചി തേയ്ക്കുക.
  • അശ്വഗന്ധചൂര്‍ണ്ണം പാലില്‍ ചേര്‍ത്ത് പതിവായി കുടിക്കുക.
  • വെളുത്തുള്ളി നിത്യവും കഴിക്കുന്നത് നല്ലതാണ്.
  • കരിംജീരകം പൊടിച്ചെടുത്ത് വെളിച്ചെണ്ണയിലിട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുക.

Tuesday, April 26, 2011

മുഖക്കുരു, കാര എന്നിവയെ അകറ്റാന്‍... : നുറുങ്ങുകള്‍

സ്ത്രീ പുരുഷ ഭേദമന്യേ നമ്മളില്‍ മിക്കവരും മുഖക്കുരു കൊണ്ട് പൊറുതി മുട്ടുന്നവരാണ്. മുഖക്കുരു മുഖത്തിന്‍റെ സൌന്ദര്യം നശിപ്പിക്കുന്നു. പ്രായ ഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു ചില ഹാര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമുണ്ടാകുന്നവാണ്.  നമുക്ക് നമ്മുടെ വീട്ടു പറമ്പില്‍ തന്നെ സുലഭമായി ലഭിക്കുന്ന ചില വസ്തുക്കളെ കൊണ്ട് മുഖക്കുരു അകറ്റാന്‍ വേണ്ടിയുള്ള ചില ടിപ്സാണ്  ഈ പോസ്റ്റിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്.
  • തുളസിയിലയും, പച്ചമഞ്ഞളും കൂട്ടി അരച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ ഇരുന്ന ശേഷം കഴുകിക്കളയുക.
  • ചന്ദനവും അല്പം കര്‍പ്പൂരവും ചേര്‍ത്ത് അരച്ച് രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടുക.
  • പാൽപ്പാടയില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്ത് രാവിലെ മുഖത്ത് പുരട്ടുക. ഏകദേശം അര മണിക്കൂറിനകം കഴുകിക്കളയാം.
  • പപ്പായ നല്ലവണ്ണം അരച്ച് കുഴമ്പ് പരുവത്തിലാക്കി പതിവായി മുകത്ത് പുരട്ടിയാല്‍ മുഖക്കുരുവും കാരയും ഇല്ലാതാക്കാം.
  • തേങ്ങാപ്പാലില്‍ കുങ്കുമപ്പൂ അരച്ച് പുഖത്ത് പുരട്ടുക.
  • ആര്യവേപ്പിന്‍റെ ഇലയിട്ട് തിളപ്പിച്ചു വെള്ളം ഉപയോഗിച്ച് രാവിലെ ഉണര്‍ന്നയുടന്‍ മുഖം കഴുകുക. കുറച്ച് ദിവസം ഇങ്ങനെ തുടര്‍ന്നാല്‍ മുഖക്കുരുവിനെ നിശ്ശേഷം മാറ്റിയെടുക്കാം.
  • ഒരു സ്പൂണ്‍ കടലമാവില്‍ പുതിനയിലയും വേപ്പിലയും അരച്ചു ചേര്‍ക്കുക. ഇതില്‍ അൽപ്പം മഞ്ഞള്‍ പൊടി ചേര്‍ത്ത് യോജിപ്പിക്കുക. മുഖത്ത് പുരട്ടി പത്ത് മിനിട്ടിനു ശേഷം ലേപനം ഉണങ്ങി തുടങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
  • തക്കാളി, ചെറുനാരങ്ങ, മുള്ളങ്കി എന്നിവ.............

Sunday, April 24, 2011

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഫേസ് പാക്ക് : നുറുങ്ങുകള്‍




(എണ്ണ മയമുള്ള മുഖങ്ങള്‍ക്ക് വേണ്ടിയുള്ള ഫേസ്പാക്കിനായി ഇവിടെ ക്ലിക്കുക)
മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പുകളും ഇല്ലാതാക്കി ചെറിയ സുഷിരങ്ങള്‍ അടയാനും ഉപയോഗിക്കുന്നവയാണ് ഫേസ്പാക്കുകള്‍. ഇവ മുഖത്തെ ചുളിവുകള്‍ നികത്താനും ഉപയോഗിക്കാം.
  • ഒരു സ്പൂണ്‍ ഒലീവെണ്ണയും ഒരു സ്പൂണ്‍ പാല്‍ പാടയും യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം ചെറു ചൂട് വെള്ളത്തില്‍ പഞ്ഞി മുക്കി മുഖം തുടക്കുക.
  • കോഴിമുട്ടയുടെ വെള്ളക്കരുവും അല്പം കടലമാവും കൂട്ടിക്കുഴച്ച് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കഴുകിക്കളയുക. തണുത്ത വെള്ളത്തിലാണെങ്കില്‍ നന്ന്.
  • ഒരു കോഴിമുട്ടയില്‍ അല്പം തേനും രണ്ട് സ്പൂണ്‍ പശുവിന്‍ പാലും ചേര്‍ത്ത് നന്നായി ലയിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മമുള്ളവര്‍ക്ക് ചേരുന്ന ഏറ്റവും നല്ല ഫേസ് പാക്ക് ആണിത്.
  • അര ടീസ്പൂണ്‍ കടല മാവും, കാല്‍ ടീസ്പൂണ്‍ തേനും, അര ടീസ്പൂണ്‍ പുളിച്ച തൈരും റോസ് വാട്ടറുമായി ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി മുഖത്ത് തേക്കുക.
  • ഒരു കോഴിമുട്ടയുടെ മഞ്ഞക്കരു ഒരു രണ്ട് തുള്ളി ഒലീവെണ്ണയും അല്പം നാരങ്ങാനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം കഴുത്തിലും മുഖത്തും തേച്ചു പിടിപ്പിക്കുക. പത്ത് പതിനഞ്ച് മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
  • വെള്ളരിക്ക അരച്ച് കുഴമ്പു പരുവത്തുലാക്കി, അതില്‍...........

Saturday, April 23, 2011

മുഖ സൌന്ദര്യത്തിനായി ഫേസ് പാക്കുകള്‍. : നുറുങ്ങുകള്‍

മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പുകളും ഇല്ലാതാക്കി ചെറിയ സുഷിരങ്ങള്‍ അടയാനും ഉപയോഗിക്കുന്നവയാണ് ഫേസ്പാക്കുകള്‍. ഇവ മുഖത്തെ ചുളിവുകള്‍ നികത്താനും ഉപയോഗിക്കാം.
എണ്ണമയമുള്ള മുഖത്തിന് ചേരുന്ന ഫേസ് പാക്കുകള്‍

  • പഴുത്ത തക്കാളി  ഉടച്ച് നീരെടുക്കുക. ഇതില്‍ അൽപ്പം റൊട്ടിപ്പൊടി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് നമുക്ക് ഫേസ്പാക്ക് ആയി ഉപയോഗിക്കാം.
  • പഴുത്ത പപ്പായ നന്നായി ഉടച്ച് കുഴമ്പ് രൂപത്തിലാക്കിയ ശേഷം മുഖത്തും കഴുത്തിലും ചുണ്ടിലും പുരട്ടുക. ഉണങ്ങിത്തുടങ്ങുമ്പോള്‍ മുഖം നഖം കൊണ്ട് മൃദുവായി ചുരണ്ടുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക.
  • ഒരു ടീസ്പൂണ്‍ തേനില്‍ ഒരു കോഴിമുട്ടയുടെ വെള്ളക്കരു നന്നായി യോജിപ്പിക്കുക. മുഖം നന്നായി വൃത്തിയാക്കിയതിന് ശേഷം ഇത് കട്ടിയായി മുഖത്ത് പുരട്ടുക. ഏകദേശം പത്തു...........

ബ്ലോഗിനെക്കുറിച്ച് രണ്ടു വാക്ക്...... : നുറുങ്ങുകള്‍

ഞാന്‍ മുഫീദ്. വിദ്യാര്‍ഥിയാണ്. വീട് മലപ്പുറം ജില്ലയിലും. ആദ്യമായാണ് ഞാനൊരു ബ്ലോഗ് തുടങ്ങുന്നത്. ധാരാളം തെറ്റുകുറ്റങ്ങള്‍ ഉണ്ടാകാം. നിത്യ ജീവിതത്തില്‍ നമുക്കുപകാരപ്പെടുന്ന വീട്ടില്‍ വളരെ ലളിതമായി ഉണ്ടാക്കിയെടുക്കവുന്ന ചില സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും, ഒറ്റമൂലികളും, അടുക്കളയില്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകളുമാണ് ഞാനിവിടെ പങ്കു വെക്കുന്നത്. ഇതെല്ലാം എന്‍റെ മാത്രം സ്ര്ഷ്ടിയല്ല എന്നാദ്യമേ പറയട്ടെ, വിശ്വസിനീയ കേന്ദ്രങ്ങളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പങ്കു വെക്കുന്നത്. ഇതിലെ ടിപ്സുകളില്‍ വല്ല തെറ്റുകളും അപാകതകളും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പിന്നെ, ഈ ബ്ലോഗിലെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു നോക്കി മറ്റു വല്ല പാര്‍ശ്വ ഫലങ്ങളുമുണ്ടായാല്‍ ഞാന്‍ കാരണക്കാരനായിരിക്കുകയില്ല. ഈ സംരംഭം വിജയിപ്പിക്കാന്‍ അപേക്ഷിക്കുന്നു. ഈ ബ്ലോഗ് തുടങ്ങാന്‍ എന്നെ ഒട്ടേറെ സഹായിച്ച ഫസലുല്‍ പെരിന്തല്‍മണ്ണക്ക് എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.
Related Posts Plugin for WordPress, Blogger...