പുഞ്ചിരിക്ക് ആകര്‍ഷണീയതയും മുഖത്തിന് സൌന്ദര്യവും നല്‍കാന്‍ മനോഹരമായ പല്ലുകള്‍ക്കാവും. തിളങ്ങുന്ന പല്ലുകള്‍ ഒരുപോലെ സൌന്ദര്യവും ആരോഗ്യവും തരുന്നു. ഇതിന് പല്ലുകളുടെ സംരക്ഷണത്തില്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി. തികച്ചും പ്രകൃതിദത്തമായിത്തന്നെ നമുക്കിത് ചെയ്യാനാകും.
ഇത്തരത്തില്‍ ദന്ത സൌന്ദര്യത്തിനുതകുന്ന ഏതാണും ചില ടിപ്സുകളാണ് ഇപ്രാവശ്യം.
- പഴുത്ത മാവിന്‍റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലിന്‍റെ എല്ലാ ഭാഗങ്ങളിലും ചെല്ലത്തക്ക വിധം ബ്രഷ് ചെയ്യുക.
- കടുക്ക കരിച്ചെടുത്ത കരി കൊണ്ട് രണ്ടുനേരവും പല്ല് തേയ്ക്കുക.
- പല്ലിന്‍റെ മഞ്ഞ നിറം പോകാന്‍ മരത്തിന്‍റെ കരിയും അല്പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ദിവസവും പല്ല് തേയ്ക്കുക.
- ആര്യ വേപ്പിന്‍റെ തണ്ട് ചതച്ച് ബ്രഷ് ചെയ്യുക.
- പല്ലിലെ അണുബാധ തടയുന്നതിന് ചുക്കുപൊടിയും അല്പം കര്‍പ്പൂരവും ചേര്‍ത്ത്പല്ല് തേയ്ക്കാം