(മുടികൊഴിച്ചില്‍ തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്കുക).
തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്ന് പോകുന്ന അവസ്ഥയാണ് താരന്‍. തലയില്‍ വെളുത്ത പൊടി പോലെ കാണപ്പെടുന്നു. സാധാരണയായി 18 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ളവരിലാണ് താരന്‍ ഉണ്ടാവുക.
കാരണങ്ങള്‍.
- ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ട് താരന്‍ ഉണ്ടാകാം.
- ഷാംബൂകള്‍ എന്നിവയുടെ അമിതോപയോഗം മൂലം താരന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
- ശരീരത്തിലെ പാര്‍ക്കിന്‍സണിസം പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും താരന്‍ കൂടുതലായി കാണപ്പെടാറുണ്ട്.
- ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, മദ്യപാനികള്‍, തടി കൂടിയവര്‍, അപസ്മാര രോഗികള്‍ തുടങ്ങിയവരിലും താരന്‍ കൂടുതലായി കാണാം.
- ശരീരത്തിലെ വൈറ്റമിനുകളുടെ കുറവ്.
- ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം താരന്‍ ഉണ്ടാകാം.

