ഞാന്‍ മുഫീദ്. വിദ്യാര്‍ഥിയാണ്. വീട് മലപ്പുറം ജില്ലയിലും. ആദ്യമായാണ് ഞാനൊരു ബ്ലോഗ് തുടങ്ങുന്നത്. ധാരാളം തെറ്റുകുറ്റങ്ങള്‍ ഉണ്ടാകാം. നിത്യ ജീവിതത്തില്‍ നമുക്കുപകാരപ്പെടുന്ന വീട്ടില്‍ വളരെ ലളിതമായി ഉണ്ടാക്കിയെടുക്കവുന്ന ചില സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും, ഒറ്റമൂലികളും, അടുക്കളയില്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകളുമാണ് ഞാനിവിടെ പങ്കു വെക്കുന്നത്. ഇതെല്ലാം എന്‍റെ മാത്രം സ്ര്ഷ്ടിയല്ല എന്നാദ്യമേ പറയട്ടെ, വിശ്വസിനീയ കേന്ദ്രങ്ങളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പങ്കു വെക്കുന്നത്. ഇതിലെ ടിപ്സുകളില്‍ വല്ല തെറ്റുകളും അപാകതകളും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പിന്നെ, ഈ ബ്ലോഗിലെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു നോക്കി മറ്റു വല്ല പാര്‍ശ്വ ഫലങ്ങളുമുണ്ടായാല്‍ ഞാന്‍ കാരണക്കാരനായിരിക്കുകയില്ല. ഈ സംരംഭം വിജയിപ്പിക്കാന്‍ അപേക്ഷിക്കുന്നു. ഈ ബ്ലോഗ് തുടങ്ങാന്‍ എന്നെ ഒട്ടേറെ സഹായിച്ച ഫസലുല്‍ പെരിന്തല്‍മണ്ണക്ക് എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.
0 comments:
Post a Comment
താങ്കളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെയുള്ള കോളത്തില്‍ എഴുതുക. നന്ദി.