Saturday, April 23, 2011

മുഖ സൌന്ദര്യത്തിനായി ഫേസ് പാക്കുകള്‍. : നുറുങ്ങുകള്‍

മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പുകളും ഇല്ലാതാക്കി ചെറിയ സുഷിരങ്ങള്‍ അടയാനും ഉപയോഗിക്കുന്നവയാണ് ഫേസ്പാക്കുകള്‍. ഇവ മുഖത്തെ ചുളിവുകള്‍ നികത്താനും ഉപയോഗിക്കാം.
എണ്ണമയമുള്ള മുഖത്തിന് ചേരുന്ന ഫേസ് പാക്കുകള്‍

  • പഴുത്ത തക്കാളി  ഉടച്ച് നീരെടുക്കുക. ഇതില്‍ അൽപ്പം റൊട്ടിപ്പൊടി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് നമുക്ക് ഫേസ്പാക്ക് ആയി ഉപയോഗിക്കാം.
  • പഴുത്ത പപ്പായ നന്നായി ഉടച്ച് കുഴമ്പ് രൂപത്തിലാക്കിയ ശേഷം മുഖത്തും കഴുത്തിലും ചുണ്ടിലും പുരട്ടുക. ഉണങ്ങിത്തുടങ്ങുമ്പോള്‍ മുഖം നഖം കൊണ്ട് മൃദുവായി ചുരണ്ടുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക.
  • ഒരു ടീസ്പൂണ്‍ തേനില്‍ ഒരു കോഴിമുട്ടയുടെ വെള്ളക്കരു നന്നായി യോജിപ്പിക്കുക. മുഖം നന്നായി വൃത്തിയാക്കിയതിന് ശേഷം ഇത് കട്ടിയായി മുഖത്ത് പുരട്ടുക. ഏകദേശം പത്തു........... മിനുട്ടിന് ശേഷം തണുത്ത വേള്ളത്തില്‍ കഴുകിക്കളയാം
  • ആപ്പിള്‍ നന്നായി ഉടച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക.
  • മുട്ടയുടെ വെള്ളക്കരുവില്‍ ക്യാരറ്റ് പിഴിഞ്ഞെടുത്ത നീരും അല്പം പാലും ചേര്‍ത്ത് പതപ്പിക്കുക.
  • ചിറ്റമൃത്, കടുക, പച്ച മഞ്ഞള്‍, എള്ള്, കടുക്കാത്തോട് ഇന്നിവ ഒരേ അളവില്‍ എടുത്ത് കഴുകി പാലില്‍ വെവിച്ച്, വറ്റിച്ച് സോഫ്റ്റായി അരച്ചെടുത്ത് ഫേഷല്‍ ചെയ്താല്‍ മുഖ സൌന്ദര്യം വര്‍ദ്ധിക്കും.
  • അരക്കപ്പ് ചെറുചൂട് പാലില്‍ ഒരു സ്പൂണ്‍ പഞ്ചസാരയും, ഒരു സ്പൂണ്‍ യീസ്റ്റും ചേര്‍ത്ത് ഒരു രാത്രി വെക്കുക. പിറ്റേന്ന്  രാവിലെ പുളിക്കുമ്പോള്‍ ഫേസ്മാസ്ക് ആയി ഇടാം.
(വായനക്കാരുടെ പ്രതികരണമറിഞ്ഞ ശേഷം വീണ്ടും തുടരാം)

24 comments:

ഫസലുൽ Fotoshopi said...

ഞാൻ തന്നെയാവട്ടെ ആദ്യ ഫോളോവറും ആദ്യ കമന്റും. നിന്റെ ബ്ലോഗ് എന്തായാലും കൊള്ളാം. പുതിയ സബ്ജക്റ്റ്. നല്ലവിവരങ്ങൾ, എല്ലാ ആശംസകളും.

Mufeed | tech tips said...

വളരെ നന്ദി ഫസലു, ഫോളോ ചെയ്തതിന് ഒരായിരം നന്ദി. ആദ്യത്തെ കമന്‍റും ആദ്യത്തെ ഫോളൊവറും കുഞാക്ക തന്നെ യാണല്ലോ. മെനു ബാറില്‍ കുഞ്ഞാകാന്‍റെ സൈറ്റിലേക്ക് ഒരു ലിങ്ക് കൊടുക്കുന്നുണ്ട് കെട്ടോ.

unice said...

നിനക്ക് ഞാനൊരു ബ്യൂടിപാര്‍ലര്‍ ഇട്ടു തരാമെടാ....
remove word verification....its so irritating

Mufeed | tech tips said...

ഒരു സബ്ജക്ടും കിട്ടാത്തപ്പൊ ഗതി പിടിച്ച് തുടങ്ങിയതാ ഉനൂ. നിങ്ങളൊക്കെത്തന്നെയല്ലേ എന്‍റെ സമ്പത്ത്. നന്ദി ഉനു. വേഡ് വെരിഫിക്കേഷന്‍ ഒഴിവക്കിയിട്ടുണ്ട് കെട്ടോ. കമന്‍റുകളൊക്കെ പോന്നോട്ടേ,

chithrakaran:ചിത്രകാരന്‍ said...

കൊഴപ്പാകില്ലാന്ന് ഉറപ്പാണല്ലോല്ലേ :)

Mufeed | tech tips said...

ഇല്ല. ഒരു കൊഴപ്പവും ഉണ്ടാകില്ല. പാര്‍ശ്വ ഫലങ്ങളില്ലാത്ത, തികച്ചും പ്രകൃതിദത്തമായ പ്രയോഗങ്ങളിലൂടെ ചിലവ് കുറഞ്ഞ രീതിയില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നവയാണിത്.

kambarRm said...

അമ്പടാ‍ാ...ഞാൻ നോക്കിയിരിക്കുവാരുന്നു, എനിക്കിതൊക്കെയൊന്ന് ടെസ്റ്റ് ചെയ്യണം..
ഞാനും ഒപ്പം കൂടീട്ടോ..

അഭിനന്ദനങ്ങൾ

Mufeed | tech tips said...

നന്ദി കമ്പര്‍. ഇനി മുഖമൊക്കെയൊന്ന് വെളുപ്പിച്ചെടുക്കാലോ.(ഏത്)....

ഫസലുൽ Fotoshopi said...

നന്ദിയുണ്ടെന്റെ മുഫീ. നമ്മന്റെ ബ്ലോഗിലേക്കൊരു ലിൻക് കൊടുത്തതിനു. ഇനി ബ്ലോഗ് infution.com കൂടെ കൊണ്ട്പോയി രെജിസ്റ്റർ ചെയ്യു. ഒപ്പം ഫേസ്ബുക്ക് ബ്ലോഗർ ഗ്രൂപ്പിലും വരൂ. നമ്മക്ക് കസറാം. (യേത്.... ലത്, ലത്‍തന്നേ...)

Mufeed | tech tips said...

ഇന്‍ഫ്യൂഷനില്‍ എങ്ങനാ രെജിസ്റ്ററ് ചെയ്യുന്നേ?

ഫസലുൽ Fotoshopi said...

http://infution.com/?p=185 ലതുവായിച്ച് ലതുപോലെ ചെയ്യു കുഞ്ഞാടെ

Unknown said...

എന്‍റെ മുഖം ഒന്ന് വെളുപ്പിക്കണം എന്നുണ്ട് .
അവസാനം കുടുംബം വെളുക്കുമോ ?

Yasmin NK said...

കൊള്ളാം .ഇതൊക്കെ മുഖത്ത് വാരിപ്പൊത്തി നില്‍ക്കുക അല്പം മിനക്കെട്ട പണിയാണു.
എന്നാലും വെളുക്കാനല്ലെ അല്ലെ.ബാക്കിം കൂടെ എഴുത്..

Mufeed | tech tips said...

ബാവ, പേടി വേണ്ടാട്ടോ. ഇതിനൊന്നും അഞ്ചിന്‍റെ പൈസ ചെലവാക്കണ്ടാന്ന്. ഒക്കെ ഞമ്മളെ പൊരേത്തന്നെ ണ്ടാകൂന്ന്. ഫോളോ ചെയ്തതിന് നന്ദീട്ടോ. മുല്ലേ, വെളുക്കാന്‍ നിങ്ങളെല്ലാരുണ്ടെങ്കി പിന്നെ ഞാന്‍ തൊടരാന്‍ തന്നെ തീരുമാനിച്ചു.

ശ്രീജിത് കൊണ്ടോട്ടി. said...

സംഭവം എന്തായാലും നന്നായിട്ടുണ്ട്. പുതിയ സംരഭത്തിന് ആശംസകള്‍... ഇപ്പൊ തിന്നാന്‍ ഉള്ള സാധങ്ങള്‍ ആണ് എല്ലാരും മുഖത്ത് തേക്കുന്നത് :)

Mufeed | tech tips said...

എന്‍റെ ബ്ലോഗ് ഭഗവതീ...! നോം എന്താണീ കാണണേ. ശ്രീജിത്തേട്ടന്‍ എന്‍റെ ബ്ലോഗിലോ? എനിക്ക് പെരുത്തിഷ്ടായി. ഇത് എല്ലാവര്‍ക്കും ഉപകാരപ്പെട്ടെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.

Anonymous said...

enikk ishattappettu

Anonymous said...

sharikkum ithu sathyamano

Mufeed | tech tips said...

സത്യമാണല്ലോ മിസ്റ്റര്‍, വീട്ടില്‍ തന്നെ പരീക്ഷിച്ചു നോക്കാവുന്നതാണ്

Anonymous said...

avsanam kuzappamakumo

Arunlal Mathew || ലുട്ടുമോന്‍ said...

എന്നെ നീ ഇനിയും സുന്ദരനാക്കി കൊല്ലിക്കല്ലെ... ഇപ്പൊ തന്നെ പെന്പിള്ളെരെകൊണ്ട് വല്ല്യ ശല്ല്യമാ... :P

Mufeed | tech tips said...

പിന്നേയ്... okke....ഇനിയും വരണം

Unknown said...

puthiyathumayi vaaaaa

Anonymous said...

മുഴുവൻ മാറുമോ

Post a Comment

താങ്കളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെയുള്ള കോളത്തില്‍ എഴുതുക. നന്ദി.

Related Posts Plugin for WordPress, Blogger...