Showing posts with label അടുക്കള ടിപ്സ്. Show all posts
Showing posts with label അടുക്കള ടിപ്സ്. Show all posts

Wednesday, November 9, 2011

ഭക്ഷണ വിഭവങ്ങള്‍ക്ക് സ്വാദ് കൂടാന്‍. : നുറുങ്ങുകള്‍

                                  ഇന്നത്തെ കാലത്ത് ഭക്ഷണ സാധനങ്ങള്‍ക്ക് ഗുണമേന്മയേക്കാള്‍ സ്വാദിന് പ്രാധാന്യം നല്‍കുന്നവരാണ് മിക്കവരും; ഭക്ഷണപ്രിയരും അല്ലാത്തവരും ഉള്‍പ്പടെ.  പക്ഷേ ഇന്ന് അജ്നോമോട്ടോ പോലുള്ള മാരക രാസവസ്തുക്കള്‍ ഉപയോഗിച്ച് ഭക്ഷണങ്ങള്‍ക്ക് രുചി കൂട്ടാനാണ് ശ്രമിക്കുന്നത്; നമ്മളെപ്പോലുള്ളവര്‍ അത് കഴിക്കാനും.
                     വീട്ടില്‍ സാധാരണ ഉണ്ടാക്കാറുള്ള വിഭവങ്ങള്‍ക്ക് തികച്ചും ആരോഗ്യകരമായ രീതിയില്‍ സ്വാദ് കൂട്ടുന്ന ചില ടിപ്സാണ് ഇപ്രാവശ്യം.

  • ഉരുളക്കിഴങ്ങ് അരിഞ്ഞ് അല്പ നേരം വെള്ളത്തിലിടുക. ശേഷം വറുത്താല്‍ നല്ല സ്വാദ് കിട്ടും.
  • ഓംലറ്റിന് നല്ല മൃദുത്വം കിട്ടാന്‍ മുട്ട പതപ്പിച്ചതിന് ശേഷം അല്പം പാലോ വെള്ളമോ ചേര്‍ക്കുക.
  • പൂരിക്ക് കുഴക്കുന്ന മാവില്‍ നാലഞ്ചു കഷ്ണം റൊട്ടി വെള്ളത്തില്‍ മുക്കി പിഴിഞ്ഞ ശേഷം ചേര്‍ക്കുക. പൂരി വളരെ മൃദുവും സ്വാദിഷ്ടവുമായിരിക്കും.
  • ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ത്താല്‍ സ്വാദ് കൂടും.
  • തക്കാളി കൂടുതല്‍ രുചികര.......

Saturday, April 23, 2011

ബ്ലോഗിനെക്കുറിച്ച് രണ്ടു വാക്ക്...... : നുറുങ്ങുകള്‍

ഞാന്‍ മുഫീദ്. വിദ്യാര്‍ഥിയാണ്. വീട് മലപ്പുറം ജില്ലയിലും. ആദ്യമായാണ് ഞാനൊരു ബ്ലോഗ് തുടങ്ങുന്നത്. ധാരാളം തെറ്റുകുറ്റങ്ങള്‍ ഉണ്ടാകാം. നിത്യ ജീവിതത്തില്‍ നമുക്കുപകാരപ്പെടുന്ന വീട്ടില്‍ വളരെ ലളിതമായി ഉണ്ടാക്കിയെടുക്കവുന്ന ചില സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും, ഒറ്റമൂലികളും, അടുക്കളയില്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകളുമാണ് ഞാനിവിടെ പങ്കു വെക്കുന്നത്. ഇതെല്ലാം എന്‍റെ മാത്രം സ്ര്ഷ്ടിയല്ല എന്നാദ്യമേ പറയട്ടെ, വിശ്വസിനീയ കേന്ദ്രങ്ങളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പങ്കു വെക്കുന്നത്. ഇതിലെ ടിപ്സുകളില്‍ വല്ല തെറ്റുകളും അപാകതകളും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പിന്നെ, ഈ ബ്ലോഗിലെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു നോക്കി മറ്റു വല്ല പാര്‍ശ്വ ഫലങ്ങളുമുണ്ടായാല്‍ ഞാന്‍ കാരണക്കാരനായിരിക്കുകയില്ല. ഈ സംരംഭം വിജയിപ്പിക്കാന്‍ അപേക്ഷിക്കുന്നു. ഈ ബ്ലോഗ് തുടങ്ങാന്‍ എന്നെ ഒട്ടേറെ സഹായിച്ച ഫസലുല്‍ പെരിന്തല്‍മണ്ണക്ക് എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.
Related Posts Plugin for WordPress, Blogger...