Sunday, April 24, 2011

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഫേസ് പാക്ക് : നുറുങ്ങുകള്‍




(എണ്ണ മയമുള്ള മുഖങ്ങള്‍ക്ക് വേണ്ടിയുള്ള ഫേസ്പാക്കിനായി ഇവിടെ ക്ലിക്കുക)
മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പുകളും ഇല്ലാതാക്കി ചെറിയ സുഷിരങ്ങള്‍ അടയാനും ഉപയോഗിക്കുന്നവയാണ് ഫേസ്പാക്കുകള്‍. ഇവ മുഖത്തെ ചുളിവുകള്‍ നികത്താനും ഉപയോഗിക്കാം.
  • ഒരു സ്പൂണ്‍ ഒലീവെണ്ണയും ഒരു സ്പൂണ്‍ പാല്‍ പാടയും യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം ചെറു ചൂട് വെള്ളത്തില്‍ പഞ്ഞി മുക്കി മുഖം തുടക്കുക.
  • കോഴിമുട്ടയുടെ വെള്ളക്കരുവും അല്പം കടലമാവും കൂട്ടിക്കുഴച്ച് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കഴുകിക്കളയുക. തണുത്ത വെള്ളത്തിലാണെങ്കില്‍ നന്ന്.
  • ഒരു കോഴിമുട്ടയില്‍ അല്പം തേനും രണ്ട് സ്പൂണ്‍ പശുവിന്‍ പാലും ചേര്‍ത്ത് നന്നായി ലയിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മമുള്ളവര്‍ക്ക് ചേരുന്ന ഏറ്റവും നല്ല ഫേസ് പാക്ക് ആണിത്.
  • അര ടീസ്പൂണ്‍ കടല മാവും, കാല്‍ ടീസ്പൂണ്‍ തേനും, അര ടീസ്പൂണ്‍ പുളിച്ച തൈരും റോസ് വാട്ടറുമായി ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി മുഖത്ത് തേക്കുക.
  • ഒരു കോഴിമുട്ടയുടെ മഞ്ഞക്കരു ഒരു രണ്ട് തുള്ളി ഒലീവെണ്ണയും അല്പം നാരങ്ങാനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം കഴുത്തിലും മുഖത്തും തേച്ചു പിടിപ്പിക്കുക. പത്ത് പതിനഞ്ച് മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
  • വെള്ളരിക്ക അരച്ച് കുഴമ്പു പരുവത്തുലാക്കി, അതില്‍........... അല്പം കടലമാവ്, തേന്‍ എന്നിവ നന്നായി മുഖത്ത് തേച്ച് പിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞേ കഴുകിക്കളയാവൂ. മുഖചര്‍മ്മം വളരുന്നതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ഒരു ഫേസ്പാക്കാണിത്.
  • മുഖക്കുരു ഉള്ളവര്‍ക്ക് കൃഷ്ന തുളസി, മഞ്ഞള്‍, ചന്ദനം, ആര്യവേപ്പില എന്നിവ അരച്ച് പനിനീരില്‍ ചേര്‍ത്ത് ഫേസ്പാക്കായി ഉപയോഗിക്കാം.
  • തക്കാളി എടുത്ത് പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ തൈര് ചേര്‍ത്ത് മുഖത്ത് ലേപനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ മുഖത്തിന് നല്ല കാന്തിയും മൃദുത്വവും ലഭിക്കും.
  • മുഖത്തെ ചുളിവ് കുറഞ്ഞു കിട്ടാന്‍ വേണ്ടി കടലമാവും പുളിയുള്ള തൈരും ചേര്‍ത്ത മിശ്രിതം മുഖത്ത് ഫേഷ്യല്‍ ചെയ്യുക.
  • തക്കാളി, മഞ്ഞള്‍, ചന്ദനപ്പൊടി, കക്കരി, വെള്ളരി എന്നിവ കൊണ്ടെല്ലാം മുഖത്ത് മസ്സാജ് ചെയ്യാം.
  • അര ടീസ്പൂണ്‍ പാൽപ്പൊടിയും, കാല്‍ ടീസ്പൂണ്‍ മുട്ടയുടെ വെള്ളയും, കാല്‍ ഭാഗം ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ചര്‍മ്മത്തിന് തിളക്കവും മുറുക്കവും നല്‍കുന്ന ഒരു ഫേസ്പാക്കാണിത്.
  • ഓറഞ്ച് വട്ടത്തില്‍ മുറിച്ച് അതില്‍ ഉപ്പ് പൊടി വിതറി മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 15-20 മിനിട്ടിന് ശേഷം കഴുകിക്കളയുക.
  • വളരെ നേര്‍പ്പിച്ച് പൊടിച്ച അരിപ്പൊടി, ഓറഞ്ചിന്‍റെ തൊലി പൊടിച്ചത്, എന്നിവയിലേക്ക് അല്പം നാരങ്ങാ നീര് ഒഴിച്ച് മിശ്രിതമാക്കി മുഖത്ത് തേക്കുക. മുഖത്തെ പാടുകള്‍ മാറും. 

3 comments:

ഉനൈസ് said...

നിന്റെ മെയില്‍ ഐ ഡി എന്നതാ

Mufeed | tech tips said...

vt.mufeed@yahoo.com. നിന്‍റെ?

Mufeed | tech tips said...

ഒരു .org ഡൊമൈന്‍ എങ്ങെനെ ഫ്രീ ആയി കിട്ടും?

Post a Comment

താങ്കളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെയുള്ള കോളത്തില്‍ എഴുതുക. നന്ദി.

Related Posts Plugin for WordPress, Blogger...