Saturday, May 21, 2011

വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക! : നുറുങ്ങുകള്‍

നമ്മുടെ നാട്ടില്‍ വൈദ്യുതീകരിക്കാത്ത ഒറ്റ വീടുപോലും കാണില്ല. വൈദ്യുതിയെക്കൂടാതെയുള്ള ജീവിതം നമുക്ക് സങ്കല്പിക്കാനേ കഴിയുന്നില്ല. കാരണം, വൈദ്യുതി നമ്മുടെ നിത്യ ജീവിതത്തില്‍ അവിഭാജ്യ ഘടകമാണ്. പക്ഷേ നമ്മുടെ അശ്രദ്ധ ഒന്ന് കൊണ്ട് മാത്രം വൈദ്യുതോപകരണങ്ങളില്‍ നിന്നോ, ഇടിമിന്നല്‍ പോലുള്ളവയില്‍ നിന്നോ മനുഷ്യനോ, മറ്റു ജീവജാലങ്ങള്‍ക്കോ ശാരീരികമായ പരുക്കുകളോ, ജീവഹാനിയോ സംഭവിക്കാതിരിക്കാന്‍ നമ്മള്‍ തന്നെ മുന്‍കൈ എടുക്കേണ്ടതുണ്ട്.
                              പക്ഷേ പലരും ഇത്തരത്തിലിള്ള കാര്യങ്ങള്‍ പാടെ അവഗണിക്കുകയാണ് പതിവ്. ഇത് മരണത്തിലേക്ക് വരെ മനുഷ്യനെ നയിക്കും. അതു കൊണ്ടു തന്നെ വൈദ്യുതാഘാതമേലക്കാതിരിക്കാനുള്ള മുന്‍ കരുതലുകളും , അഥവാ അങ്ങനെ സംഭവിച്ചാല്‍ ചെയ്യാവുന്ന പ്രഥമ ശുശ്രൂഷയുടെ ചെറിയ ചില ഭാഗങ്ങളുമാണ് ഇവിടെ പ്രതിപാതിക്കുന്നത്.
കാരണങ്ങള്‍.
                    പ്രകൃതി ദുരന്തങ്ങള്‍ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ ഒഴിച്ച്, അപകടകരമായ സാഹചര്യങ്ങളില്‍ നിന്നും അപകടകരമായ പ്രവര്‍ത്തികളില്‍ നിന്നും വൈദ്യുതാഘാതമുണ്ടകാം. അവയില്‍ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്.
  • ഗുണനിലവാരമില്ലാത്ത വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍.
  • വൈദ്യുതോപകരണങ്ങളുടെ നിര്‍മാണത്തിലുണ്ടായ  പിഴവുകള്‍.
  • വേണ്ട വിധത്തിലുള്ള പരിചരണമില്ലായ്മ.
  • തെറ്റായ ഉപയോഗം. (ഓരോ വൈദ്യുതോപകരണങ്ങളും രൂപകല്പന ചെയ്തിരിക്കുന്നത് ഒരു പ്രതേക ആവശ്യത്തിനാണ്. അത് കൊണ്ട് തന്നെ നിര്‍മാതാവ് ഉദ്ദേശിച്ചിട്ടില്ലാത്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോഴും).
  • ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടോ, ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിലോ വൈദ്യു.........തോപകരണങ്ങള്‍ ഉപയോകിക്കുന്നത്.
  • അമിത ആത്മ വിശ്വാസം കൊണ്ടുള്ള അശ്രദ്ധ.
  • യോഗ്യതയും, പരിചയവും ഇല്ലാത്തവര്‍ ഉപകരണങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നതും, റിപ്പയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതും.
  • നനഞ്ഞ കൈ കൊണ്ട് പ്ലഗ്ഗ് ഊരുകയോ ഇടുകയോ ചെയ്യുന്നത്.
  • വെള്ളം തെറിക്കുന്ന ഭാഗങ്ങളില്‍ പ്ലഗ് പോയിന്‍റ് ഘടിപ്പിക്കുന്നത്.
  • മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാതെ ഫ്യൂസ് ഊരുകയും കെട്ടുകയും ചെയ്യുന്നത്.
  • തെറ്റായ വയറിംഗ്.
  • ദ്രവിച്ച വയറുകള്‍.
  • മോശമായ സ്വിച്ചുകളും പ്ലഗ്ഗുകളും.
  • നശിച്ച എര്‍ത്ത് കമ്പികള്‍.
  • തെറ്റായ രീതിയിലുള്ള എര്‍ത്തിംഗ്.
  • നനഞ്ഞ ചുമരുകള്‍.
  • സുരക്ഷാ നിയമങ്ങളോടുള്ള അവഗണന.
അപകട ഫലങ്ങള്‍.
  • ഇലക്ട്രിക് ഷോക്ക്.
  • വീഴ്ച കൊണ്ടുള്ള പരിക്കുകള്‍. 
  • അംഗ വൈകല്യങ്ങള്‍.
  • ശ്വാസം നിലയ്ക്കല്‍.
  • പൊള്ളല്‍ (സാധാരണ പൊള്ളലിനേക്കാള്‍ രൂക്ഷമാണ് വൈദ്യുതി കൊണ്ടുള്ള പൊള്ളല്‍).
  • ജീവഹാനി
  • വസ്തുക്കള്‍ക്ക് തീപിടുത്തം, സ്ഫോടനം, തല്‍ഫലമയുള്ള പ്രകൃതി നാശം.
                         വൈദുതിയുടെ ഒഴുക്കിനെ സൂചിപ്പിക്കുന്നത് ‘ആമ്പിയര്‍‘ എന്ന യൂണിറ്റിലാണ്. 60 വാട്ടിന്‍റെ ബള്‍ബ് 230 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ഏകദേശം 260 മില്ലി.ആമ്പിയര്‍ ഉണ്ടാകുന്നു. 1000 മില്ലി.ആമ്പിയര്‍ ആണ് ഒരു ആമ്പിയര്‍. അത് കൊണ്ട് 1 ആമ്പിയര്‍ മുതല്‍ 4.3 ആമ്പിയര്‍ വരെ വൈദ്യുതി പ്രവഹിക്കുന്ന ഒരു വൈദ്യുത സര്‍ക്യൂട്ടില്‍ നിന്ന് വൈദ്യുതാഘാതമേറ്റാല്‍ ഹൃദയ താളം തന്നെ തെറ്റുന്നു. ഈ അവസ്ഥയില്‍ മരണ സാധ്യത കൂടുതലാണ്.
                       പക്ഷേ 10 ആമ്പിയറോ അതിന് മുകളിലോ വൈദ്യുതാഘാതമേറ്റാല്‍ മരണ സാധ്യത് വളരെ കൂടുതലാണ്. 
                                                ഏകദേശം 5 മില്ലി.ആമ്പിയര്‍ വൈദ്യുതി ഏല്‍ക്കുമ്പോള്‍ വരേ മാത്രമേ പിടി വിടാന്‍ കഴിയാത്ത തരത്തിലുള്ള വേദനയുണ്ടകൂ. പക്ഷേ 6 മുതല്‍ 25 mA വരെ വേദനാജനകമായിരിക്കും. 50 മുതല്‍ 150 വരെ മില്ലി.ആംപിയറില്‍ സ്പര്‍ശിക്കുന്നത് മരണ ഹേതുവാകാം.
പരിഹാര മാര്‍ഗങ്ങള്‍.
  • ഗുണനിലവാരം ഉറപ്പുവരുത്തിയ വൈദ്യുതോപകരണങ്ങള്‍ മാത്രം വാങ്ങുക, ഉപയോഗിക്കുക. ഇന്ത്യയില്‍  പ്രതേകിച്ച് BIS ഗുണമുദ്രയുള്ളത്. ഇവ കൂടുതല്‍ വൈദ്യുതിയും ലാഭിക്കും.
  • വൈദ്യുതോപകരണങ്ങള്‍ക്ക് വേണ്ട വിധത്തിലുള്ള പരിചരണം കൊടുക്കുക.
  • ഒരു പ്രതേക ആവശ്യത്തിന് വേണ്ടി മാത്രം രൂപകലപന ചെയ്തിരിക്കുന്ന വൈദ്യുതോപകരണം നിര്‍മാതാവ് ഉദ്ദേശിച്ചിട്ടുള്ള ഉപയോഗത്തിന് മാത്രം ഉപയോഗിക്കുക.
  • ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടോ, ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിലോ വദ്യുതോപകരണങ്ങള്‍ ഉപയോകിക്കരുത്.
  • കൂടുതല്‍ പരിചയ സമ്പന്നരായാലും വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അമിത ആത്മവിശ്വാസം അപകടമുണ്ടാക്കും.
  • നനഞ്ഞ കൈ കൊണ്ട് പ്ലഗ്ഗ് ഊരുകയോ ഇടുകയോ ചെയ്യരുത്.
  • യോഗ്യതയും, പരിചയവും ഇല്ലാത്തവര്‍ ഉപകരണങ്ങള്‍ ഉപയോയിക്കുകയോ, അഴിച്ചു പണികളോ നടത്താതിരിക്കുക.
  • വെള്ളം തെറിക്കുന്ന ഭാഗങ്ങളില്‍ പ്ലഗ് പോയിന്‍റ് ഘടിപ്പിക്കരുത്.
  • മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാതെ ഫ്യൂസ് ഊരുകയും കെട്ടുകയും ചെയ്യുന്നത്.
  • ലൈസന്‍സ്ഡ് വയര്‍മാന്‍-മാരെക്കൊണ്ട് മാത്രം വയറിംഗ് ചെയ്യിക്കുക.
  • വൈദ്യുതോപകരണങ്ങളില്‍ ജീവികള്‍ കയറാതെ സൂക്ഷിക്കുക.
  • ശരിയായി എര്‍തിംഗ് ചെയ്യുക.
  • ഭിത്തികളിലേയും മേല്‍കൂരകളിലേയും ചോര്‍ച്ചയടക്കുക. നനവ് പാടെ മാറ്റുക. പ്രതേകിച്ച് അടുക്കളയിലേയും, കുളിമുറിയിലേയും.
  • വൈദ്യുത ലൈനുകളുടെ അടുത്ത് ടി.വി ആന്‍റിനയോ മരങ്ങളോ ഇല്ലെന്ന് ഉറപ്പുവരുതുക.
  • ഇടിമിന്നലുള്ള സമയങ്ങളിലും, വൈദ്യുത സംബന്ധമായ ജോലികളിലേര്‍പ്പെടുമ്പോഴും നനവില്ലാത്ത തുകലിന്‍റേയോ റബ്ബറിന്‍റെയോ ചെരിപ്പ് ധരിക്കുക.
  • വൈദ്യുത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ നനവില്ലാത്ത തുകലിന്‍റേയോ റബ്ബറിന്‍റെയോ കയ്യുറ ധരിക്കുക.
                  ഈ കാര്യങ്ങളൊക്കെത്തന്നെ ചെയ്ത് കഴിഞ്ഞാലും അപകടസാധ്യത് കൂടുതലാണ്. അത് കൊണ്ട് തന്നെ വൈദ്യുതാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എടുക്കേണ്ട നടപടികള്‍ ഒന്ന് വിശകലനം ചെയ്ത് നോക്കാം.
വൈദ്യുതാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എടുക്കേണ്ട നടപടികള്‍
  • അപകടത്തില്‍ പെട്ട ആളുടെ ജീവന്‍ രക്ഷിക്കുക, ജീവികള്‍ക്കും, വസ്തുക്കള്‍ക്കും ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ പരമാവധി കുറക്കുക എന്ന സദുദ്ദേശത്തോടെയായിരിക്കണം രക്ഷാപ്രവര്‍ത്തനം ആരംഭിക്കേണ്ടത്.
  • ഈ നടപടികളെക്കുറിച്ചും പ്രഥമ ശുശ്രൂഷകളെക്കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കണം.
  • വൈദ്യുതാഘാതമേറ്റ ആളെ എത്രയും പെട്ടന്ന് വൈദ്യുത പ്രവാഹത്തില്‍ നിന്ന് വേര്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
  • വൈദ്യുതി പ്രവഹിക്കുന്ന ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുകയോ, അതിന് കഴിയുന്നില്ലെങ്കില്‍ വൈദ്യുതി പ്രവഹിക്കാത്ത വൈദ്യുതിയെ പ്രതിരോധിക്കുന്ന തരത്തിലുള്ള, തടിക്കസേര, റബ്ബര്‍ പായ, ഗ്ലാസ്, വൈദ്യുതി പ്രവഹിക്കാത്ത കമ്പ് തുടങ്ങിയവ ഉപയോഗിച്ച് തള്ളിയോ, വലിച്ചോ വേര്‍പ്പെടുത്തണം. യാതൊരു കാരണവശാലും, വെറും കൈ കൊണ്ട് അപകടത്തില്‍ പെട്ട ആളെ സ്പര്‍ശിക്കരുത്.
  • അപകടം സംഭവിച്ചത് ഹൈ വോള്‍ട്ടേജില്‍ വൈദ്യുതി പ്രവഹിക്കുന്ന ലൈനുകളിലൂടെയാണെങ്കില്‍ ഇപ്രകാരം വേര്‍പെടുത്തുന്നത് അതീവ സൂക്ഷ്മതയോടും, വേഗത്തിലും ആയിരിക്കണം.
  • അതിന് ശേഷം വൈദ്യുതാഘാതമേറ്റയാള്‍ക്ക് വേണ്ട പ്രഥമ ശുശ്രൂഷ നല്‍കുകയും, എത്രയും പെട്ടന്ന് ഒരു ഡോക്ടറുടെ സേവനം തേടുകയും വേണം.
  • വൈദ്യതാഘാതമേറ്റയാള്‍ക്ക് ശ്വാസതടസ്സമുണ്ടെന്നും, ഹൃദയമിടിപ്പില്ലെന്നും സംശയം തോന്നിക്കഴിഞ്ഞാല്‍ കൃത്രിമമായി ശ്വാസം നല്‍കുകയും, ഹൃദയം പുനരുജ്ജീവിപ്പിക്കുകയും ചെയ്യണം. ആഘാതമേറ്റയാള്‍ സ്വയം ശ്വസിക്കുന്നത് വരെ പ്രഥമ ശുശ്രൂഷ തുടരണം.
(തെറ്റുകള്‍ ഉണ്ടാകും. അത് ശ്രദ്ധയില്‍ പെടുന്നവര്‍ ദയവായി ചൂണ്ടിക്കാണിക്കുക).

16 comments:

Unknown said...

അഭിനന്ദനങ്ങള്‍.
പത്താം ക്ലാസിലെ ഫിസിക്സ് നല്ലൊരു സഹായി ആണ്. വൈദ്യുതി ഒരു സംഭവമായതിനാല്‍ കുറച്ചേറെ ശ്രദ്ധിച്ചിരുന്നു അന്നത്തെ ക്ലാസുകളില്‍. പറ്റും പോലെ ബോധ്യപ്പെടുത്താറുണ്ട് പലരെയും.

അക്ഷരത്തെറ്റുകള്‍ ഉണ്ട്. ഉദ്ദേശ്യശുദ്ധി അതിനെ മറികടക്കുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല :)

സാങ്കേതിക തെറ്റുകള്‍ അറിവുള്ളവര്‍ പറയട്ടെ..

Mufeed | tech tips said...

നിശാസുരഭി, നന്ദിയുണ്ട് കെട്ടോ. അക്ഷരതെറ്റുകള്‍ പരമാവധി തിരുത്താന്‍ നോക്കട്ടെ.

നവാസ് said...

കിട്ടുന്ന അറിവുകള്‍ പങ്കു വെക്കു മുഫീ...നിന്റെ ഈ ശ്രമത്തിനു എല്ലാ വിധ പിന്തുണയും..എനിക്കുമുണ്ടു രണ്ടു മക്കള്‍ ..വിളിക്കുമ്പോഴൊക്കെ ഇക്കാര്യങ്ങള്‍ പറയാനാ നേരം..

Mufeed | tech tips said...

നന്ദി നവാസ്ക്കാ. പത്രമെടുത്ത് നോക്കിയാല്‍ ഇങ്ങനത്തെ ഒരു വാര്‍ത്ത പോലും ഇല്ലാതിരിക്കറില്ല.

ഫസലുൽ Fotoshopi said...

വളരെ നല്ല പോസ്റ്റ് . മുഫീ. ഞാനിത് ബ്ലോഗേഴ്സ്ഗ്രൂപ്പിൽ ഇടുന്നു.

Mufeed | tech tips said...

ആയിക്കോട്ടെ കുഞ്ഞാക്കാ.

ബെഞ്ചാലി said...

നന്നായി എഴുതി. ആശംസകൾ

* കരന്റിനെ കുറിച്ച് പഴയ ഒരു പോസ്റ്റ് ഇവിടെ ഉണ്ട് :)

Mufeed | tech tips said...

ഞാനിതിനെ ക്കുറിച്ച് ഒരു പോസ്റ്റിടാന്‍ കരുതിരുന്നു. ഇനിയേതായാലും അതിന്‍റെ ആവശ്യമില്ല. നന്ദി.

kazhchakkaran said...

നല്ലത്. ഉപകാരപ്രദമായ പോസ്റ്റ് മുഫീ.. നിന്നെ ഞാൻ സമ്മതിച്ചു തന്നേക്കുന്നു.

Mufeed | tech tips said...

നന്ദി കാഴ്ചക്കാരന്‍, കാഴ്ചകള്‍ കാണാന്‍ ഇനിയും വരണേ..!

Sidheek Thozhiyoor said...

നല്ലൊരു സംരഭം.

Mufeed | tech tips said...

ഇവിടെ വന്നതിനും ഫോളോ ചെയ്തതിനും നന്നി സിദ്ധീക്കാ.

new said...

ഡാ eletronics and communicationile പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ചുള്ള പോസ്റ്റുകള്‍ ഇട് , അത് നിനക്കും ബാകിയുല്ലവര്‍ക്കും നല്ലതായിരിക്കും

Mufeed | tech tips said...

ഡി.പി.കെ, നന്ദി. പുതിയ കണ്ടു പിടുത്തങ്ങളെക്കുറിച്ച് പറയണമെങ്കില്‍ ബേസിക് ഇലക്ട്രോണിക്സ് ആദ്യം പറയണം. ഉടനെ പ്രതീക്ഷിക്കാം.

നൂറുദീന്‍ പി. കെ. said...

വളരെ ഉപകരപ്രതമായ പോസ്റ്റ്‌. എളുപ്പത്തില്‍ മനസ്സിലാകാവുന്ന ഭാഷ. ഒരു ഇലക്ട്രീഷ്യനായ ഞാന്‍ പോലും ഇത്തരം കാര്യങ്ങളില്‍ ശ്രധിക്കാരുണ്ടയിരുന്നില്ല. ശ്രദ്ധയില്‍ ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി. വിജയാശംസകള്‍

Mufeed | tech tips said...

നന്ദി നൂറുദ്ദീന്‍ക്കാ. വീണ്ടും വരണേ

Post a Comment

താങ്കളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെയുള്ള കോളത്തില്‍ എഴുതുക. നന്ദി.

Related Posts Plugin for WordPress, Blogger...