പുഞ്ചിരിക്ക് ആകര്‍ഷണീയതയും മുഖത്തിന് സൌന്ദര്യവും നല്‍കാന്‍ മനോഹരമായ പല്ലുകള്‍ക്കാവും. തിളങ്ങുന്ന പല്ലുകള്‍ ഒരുപോലെ സൌന്ദര്യവും ആരോഗ്യവും തരുന്നു. ഇതിന് പല്ലുകളുടെ സംരക്ഷണത്തില്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി. തികച്ചും പ്രകൃതിദത്തമായിത്തന്നെ നമുക്കിത് ചെയ്യാനാകും.
ഇത്തരത്തില്‍ ദന്ത സൌന്ദര്യത്തിനുതകുന്ന ഏതാണും ചില ടിപ്സുകളാണ് ഇപ്രാവശ്യം.
- പഴുത്ത മാവിന്‍റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലിന്‍റെ എല്ലാ ഭാഗങ്ങളിലും ചെല്ലത്തക്ക വിധം ബ്രഷ് ചെയ്യുക.
- കടുക്ക കരിച്ചെടുത്ത കരി കൊണ്ട് രണ്ടുനേരവും പല്ല് തേയ്ക്കുക.
- പല്ലിന്‍റെ മഞ്ഞ നിറം പോകാന്‍ മരത്തിന്‍റെ കരിയും അല്പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ദിവസവും പല്ല് തേയ്ക്കുക.
- ആര്യ വേപ്പിന്‍റെ തണ്ട് ചതച്ച് ബ്രഷ് ചെയ്യുക.
- പല്ലിലെ അണുബാധ തടയുന്നതിന് ചുക്കുപൊടിയും അല്പം കര്‍പ്പൂരവും ചേര്‍ത്ത്പല്ല് തേയ്ക്കാം
- പല്ലിലെ കറ വിട്ടുമാറാന്‍ ചെറുനാരങ്ങാനീരില്‍ പൊടിച്ച ഉപ്പ് ചേര്‍ത്ത് പല്ല് തേയ്ക്കുക.
- ഉണക്ക നെല്ലിക്ക കരിച്ചെടുത്ത് അതില്‍ ഉപ്പും ചേര്‍ത്ത് പൊടിച്ചെടുക്കുക. അതില്‍ പഴുത്ത മാവിന്‍റെ ഇല ചുരുട്ടി മുക്കി പല്ല് തേയ്ക്കുക.
- പല്ല് വേദനയുള്ളവര്‍, ചതച്ചെടുത്ത ഗ്രാമ്പൂ, ഇഞ്ചി നീരും തേനും പുരട്ടി വേദനയുള്ള ഭാഗത്ത് വെയ്ക്കുക.
- പല്ലുകള്‍ക്ക് തിളക്കം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ട് തവണ വാകയില കൊണ്ട് പല്ല് തേയ്ക്കുക.
- ഉമിക്കരി നന്നായി പൊടിച്ച് തള്ളവിരല്‍ കൊണ്ട് അമര്‍ത്തി തേയ്ക്കുക. പല്ലുകള്‍ നിരയാവും.
- പച്ചക്കരിമ്പ് കഴിക്കുക. പല്ലിന് നിറവും ബലവും ലഭിക്കും.
- പല്ലിലെ കറ കളയാന്‍ ആഴ്ചയിലൊരിക്കല്‍ ബേക്കിങ് സോഡ ഉപയോഗിച്ച് പല്ല് തേയ്ക്കുക.
- പല്ലുകള്‍ക്ക് നല്ല വെളുത്ത നിറം ലഭിക്കാന്‍ അല്പം ബേക്കിങ് സോഡ, അല്പം നാരങ്ങാനീര്, കടുകെണ്ണ, എന്നിവ മിശ്രിതമാക്കി പല്ല് തേയ്ക്കുക.
PHOTOS FROM GOOGLE IMAGES
11 comments:
എന്നാൽ ശരി ഇന്നു മുതൽ തുടങ്ങി....
അതെ, തുടങ്ങി :)
പണ്ട് ഉമിക്കരി കൊണ്ട് പല്ല് തേച്ചിരുന്ന കാലം ഓര്‍ക്കുന്നു.
ഇപ്പോഴും ചെയ്യാമല്ലോ. നന്ദി. ഇനിയും വരിക...
ഉപകാരപ്രദമായ പോസ്റ്റ്.. നല്ല ശ്രമം മുഫീദ്.
നന്ദി ശ്രീജിത്ത്, ഇനിയും വരിക.വീണ്ടും വരണം.
hridayam niranja vishu aashamsakal........
vishu aashamsakal...
ഇത്തിരി ഉമിക്കരി കിട്ടിയാര്‍ന്നെങ്കില്‍.....!!
പോസ്റ്റ് ഇഷ്ട്ടായീട്ടോ
ആശംസകള്‍നേരുന്നു..
സസ്നേഹം പുലരി
പുതിയ നുറുങ്ങുകൾക്കായി കാത്തിരിക്കുന്നു ... എവിടെ ...? ഇപ്പൊ കാണാറില്ലല്ലോ ...?
സസ്നേഹം
ആഷിക്ക് തിരൂർ
Post a Comment
താങ്കളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെയുള്ള കോളത്തില്‍ എഴുതുക. നന്ദി.