Wednesday, December 7, 2011

താരന്‍ അകറ്റാന്‍. തലമുടി; ചില പൊടിക്കൈകള്‍ - 2


(മുടികൊഴിച്ചില്‍ തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്കുക).
തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്ന് പോകുന്ന അവസ്ഥയാണ് താരന്‍. തലയില്‍ വെളുത്ത പൊടി പോലെ കാണപ്പെടുന്നു. സാധാരണയായി 18 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ളവരിലാണ് താരന്‍ ഉണ്ടാവുക.

കാരണങ്ങള്‍.

  • ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ട് താരന്‍ ഉണ്ടാകാം.
  • ഷാംബൂകള്‍ എന്നിവയുടെ അമിതോപയോഗം മൂലം താരന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
  • ശരീരത്തിലെ പാര്‍ക്കിന്‍സണിസം പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും താരന്‍ കൂടുതലായി കാണപ്പെടാറുണ്ട്.
  • ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, മദ്യപാനികള്‍, തടി കൂടിയവര്‍, അപസ്മാര രോഗികള്‍ തുടങ്ങിയവരിലും താരന്‍ കൂടുതലായി കാണാം.
  • ശരീരത്തിലെ വൈറ്റമിനുകളുടെ കുറവ്.
  • ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം താരന്‍ ഉണ്ടാകാം.
ചില പ്രകൃതിദത്ത പരിഹാരമാര്‍ഗങ്ങള്‍.
  • ചെറുപയര്‍ ഉണക്കിപ്പൊടിച്ച് തൈരില്‍ ചാലിച്ച് തലയില്‍ പുരട്ടി തലയോട്ടിയില്‍ വിരലുകള്‍ കൊണ്ട് നന്നായി ഉഴിയുക. അതിന് ശേഷം ചെറുചൂടു വെള്ളത്തില്‍ (അധികം ചൂട് പാടില്ല) തല കഴുകുക.......
  • രണ്ട് ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുള്ള് കുരുമുളക് പൊടി ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. അല്പം കഴിഞ്ഞ് തല കഴുകുക.
  • തലയില്‍ സോപ്പ് ഉപയോഗിക്കാതിരിക്കുക. ചെമ്പരത്തിതാളിയും ചെറുപയര്‍ പൊടിയും സോപ്പിന്‍ പകരമായി ഉപയോഗിച്ച് ശീലിക്കുക.
  • കൂവളത്തിന്‍റെ ഇല അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക.
  • ഒലീവേണ്ണ ചൂടാക്കി ചെറുചൂടോടെ തലയില്‍ തേയ്ക്കുക.
  • കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക.
  • കീഴാര്‍ നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിന് മുമ്പ് തേയ്ക്കുക.
  • തുളസിയില, ചെമ്പരത്തിപ്പൂവ്, വെറ്റില ഇവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേച്ച് കുളിക്കുക.
  • വേപ്പിലയിട്ട് തിളപ്പിച്ച് ആറിയ വെള്ളത്തില്‍ തല കഴുകുക.
  • ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തല കഴുകുക.
  • കുളിക്കുന്നതിന്‍ മുമ്പ് പുളിച്ച തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക.
  • ചെറുകിഴങ്ങ് പച്ചയ്ക്ക് അരച്ചെടുത്ത് തലയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.
  • ഒലീവ് ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് അതില്‍ പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം കുളിക്കുക.
  • നെല്ലിക്കാനീരും ചെറുനാരങ്ങാനീരും യോജിപ്പിച്ച് തലയില്‍ പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ് കുളിക്കുക.


7 comments:

Unknown said...

Nannayittund........

Mufeed | tech tips said...

നന്ദി ബഷീര്‍ക്കാ, വീണ്ടും വരണേ

nisar said...

വളരെ നന്നായിട്ടുണ്ട് , ഓരോ ദുര്‍ഗടങ്ങളും ഭേദിച്ച് മുന്നേറുക എല്ലാ വിധ ആശംസകളും

Mufeed | tech tips said...

നിസാര്‍ക്കാ, നിങ്ങളുടെ പ്രചോദനമാണ് എന്‍റെ വിജയവും. വീണ്ടും വരിക

ഫസലുൽ Fotoshopi said...

ലതു കലക്കീട്ടാ, പക്ഷെ എനിക്ക് താരൻ ഇല്ലാത്തോണ്ട് പരീക്ഷിക്കാൻ വകുപ്പില്ല,,,,

Mufeed | tech tips said...

@ഫസലുൽ Fotoshopi ഇനി ഞാന്‍ താരന്‍ ഉണ്ടാകാനുള്ള ടിപ്സ് പറഞ്ഞ് തരേണ്ടി വരുമോ
:P

Muhammed Siyad P S said...

നടുവേദനയ്ക്ക്

Post a Comment

താങ്കളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെയുള്ള കോളത്തില്‍ എഴുതുക. നന്ദി.

Related Posts Plugin for WordPress, Blogger...