ഇന്നത്തെ കാലത്ത് ഭക്ഷണ സാധനങ്ങള്‍ക്ക് ഗുണമേന്മയേക്കാള് സ്വാദിന് പ്രാധാന്യം നല്‍കുന്നവരാണ് മിക്കവരും; ഭക്ഷണപ്രിയരും അല്ലാത്തവരും ഉള്‍പ്പടെ. പക്ഷേ ഇന്ന് അജ്നോമോട്ടോ പോലുള്ള മാരക രാസവസ്തുക്കള്‍ ഉപയോഗിച്ച് ഭക്ഷണങ്ങള്‍ക്ക് രുചി കൂട്ടാനാണ് ശ്രമിക്കുന്നത്; നമ്മളെപ്പോലുള്ളവര്‍ അത് കഴിക്കാനും.
വീട്ടില്‍ സാധാരണ ഉണ്ടാക്കാറുള്ള വിഭവങ്ങള്‍ക്ക് തികച്ചും ആരോഗ്യകരമായ രീതിയില്‍ സ്വാദ് കൂട്ടുന്ന ചില ടിപ്സാണ് ഇപ്രാവശ്യം.
- ഉരുളക്കിഴങ്ങ് അരിഞ്ഞ് അല്പ നേരം വെള്ളത്തിലിടുക. ശേഷം വറുത്താല്‍ നല്ല സ്വാദ് കിട്ടും.
- ഓംലറ്റിന് നല്ല മൃദുത്വം കിട്ടാന്‍ മുട്ട പതപ്പിച്ചതിന് ശേഷം അല്പം പാലോ വെള്ളമോ ചേര്‍ക്കുക.
- പൂരിക്ക് കുഴക്കുന്ന മാവില്‍ നാലഞ്ചു കഷ്ണം റൊട്ടി വെള്ളത്തില്‍ മുക്കി പിഴിഞ്ഞ ശേഷം ചേര്‍ക്കുക. പൂരി വളരെ മൃദുവും സ്വാദിഷ്ടവുമായിരിക്കും.
- ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ത്താല്‍ സ്വാദ് കൂടും.
- തക്കാളി കൂടുതല്‍ രുചികര.......മാവാന്‍ പാകം ചെയ്യുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ക്കുക.
- സവാളയും വെളുത്തുള്ളിയും മറ്റും അരച്ചുചേര്ക്കുന്ന കറികളില്‍ വെള്ളത്തിന് പകരം അല്പം പാല് ഒഴിക്കുക.
- ഉപ്പു ചേര്‍ത്ത് വേവിച്ചാല്‍ പച്ചക്കറിയിലെ ജലാംശം നഷ്ടപ്പെടും. സ്വാദും കുറയും. അത് കൊണ്ട് നന്നായി വെന്തതിന് ശേഷം മാത്രം ഉപ്പ് ചേര്‍ക്കുക.
- ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോള്‍ തൈരോ, പാലോ ചേര്‍ത്താല്‍ കൂടുതല്‍ മാര്‍ദ്ദവവും സ്വാദും ലഭിക്കും
- ചോറില്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ നെയ്യും ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കിയാല്‍ നല്ല സ്വോദോടെ കഴിക്കാം.
- മാവില്‍ ഒരു പിടി ചോറ് അരച്ച് ചേര്‍ത്താല്‍ നല്ല മയമുള്ള ദോശയും ഇഡ്ഡലിയും ഉണ്ടാക്കാം
- ചപ്പാത്തി ഉണ്ടാക്കാന്‍ എടുത്ത പൊടിയുടെ കൂടെ സോയാബീന്‍ പൊടി ചേര്‍ത്താല്‍ പോഷകാംശം കൂടുതലുള്ള ചപ്പാത്തി കഴിക്കാം.
- സവാള വരുക്കുന്നതിന് മുമ്പ് അല്പം പാലില്‍ മുക്കുക. രുചി കൂടും.
- പാല് കാച്ചാതെ ഉറയൊഴിച്ച് വെക്കുക. പിറ്റേ ദിവസം ഇത് ദോശമാവില്‍ കലര്ത്തുകല് ദോശയ്ക്ക് രുചിയും മൃദുത്വവും കിട്ടും.
14 comments:
ഒത്തിരി നന്ദി. ഞങ്ങള്‍ അഭിമുഗീകരിക്കുന്ന പല പ്രശ്നങ്ങള്‍ക്കുമുളള പരിഹാരം...
@ ശിഖണ്ടി,
നന്ദി. വീണ്ടും വരിക
ഒരായിരം കൊച്ചു നുറുങ്ങുകള്‍ വാരിവിതറിയ കൊച്ചു കൂട്ടുകാരാ ഒരായിരം നന്ദി വീണ്ടു വരാം ......സസ്നേഹം
@വഴിയോരകാഴ്ചകള്‍...., ഇനിയും വരണം. അഭിപ്രായം അറിയിച്ചതിനും ഫോളോ ചെയ്തതിനും നന്ദി.
വളരെ നല്ല അറിവുകള്‍..ഇനിയും കൂടുതല്‍ നല്ല നല്ല അറിവുകള്‍ കണ്ടെത്തി പോസ്റ്റ് ചെയ്യുമല്ലോ..ആശംസകള്‍...
നവാസ്ക്കാ, ഇനിയും പ്രതീക്ഷിക്കാം. നന്ദി
ഇതു`ഒക്കെ ഒന്നു പരീക്ഷീക്കട്ടെ.എന്നിട്ട് പറയാം...
@ alipt, പരീക്ഷിച്ചിട്ട് പറയണേ
ഈ പോത്തിറച്ചി പെട്ടെന്ന് വേവാന്‍ ഉള്ള വല്ല സൂത്രവും ഉണ്ടോ?
@ കൊമ്പന് ,
പോത്തിറച്ചിക്കൊക്കെ ഇപ്പോ എന്ന റേറ്റാ. സാരല്ല. ഇറച്ചി വേവിക്കുന്നതിന് മുമ്പ് അല്പം ഒലീവെണ്ണയും വിനാഗിരിയും മിക്സ് ചെയ്ത് പുരട്ടുക. രണ്ട് മണിക്കൂര്‍ നേരം വെച്ച ശേഷം വേവിച്ചാല്‍ നല്ല മയവും കിട്ടും, എളുപ്പത്തില്‍ വേവുകയും ചെയ്യും.
എന്നിട്ടും വെന്തില്ലെങ്കില്‍,
മൂന്ന് നാല് ചിരട്ടകഷ്ണങ്ങള് കൂടി ഇട്ട് വേവിക്കുക.
ചിരട്ട കഷ്ണങ്ങൾ വേവിച്ചു കഴിഞ്ഞാൽ എടുത്ത് മാറ്റാൻ മറക്കണ്ട കൊമ്പാ...
ഹതെ
ശോ. .. എനിക്ക് വയ്യ
Post a Comment
താങ്കളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെയുള്ള കോളത്തില്‍ എഴുതുക. നന്ദി.