മുടികൊഴിച്ചിലിന് പല കാരണങ്ങളുമുണ്ട്. പാരമ്പര്യമായുണ്ടാകുന്ന മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ അത്ര എളുപ്പമല്ല. എങ്കിലും, ഇത് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കും. പുരുഷന്മാരില് മുടി കൊഴിച്ചില്‍ 60 ശതമാനവും കഷണ്ടി കാരണമാണ്. കൂടാതെ മാനസിക സമ്മര്‍ദ്ദം മൂലവും ഉണ്ടാകാറുണ്ട്. സ്ത്രീകളുലും കാണുന്നുണ്ട്. ചില പൊടിക്കൈകള്‍ താഴെ,
മുടികൊഴിച്ചില്‍ തടയാന്‍...
മുടികൊഴിച്ചില്‍ തടയാന്‍...
- കറ്റാര്‍വാഴപ്പോളയുടെ നീര് തലയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.
- മൈലാഞ്ചി ഇല അരച്ച് വെയിലില്‍ ഉണക്കിയെടുത്ത പൊടി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി ദിവസവും തലയില്‍ തേയ്ക്കുക.
- ചെമ്പരത്തിയിലയും കുറുന്തോട്ടിയിലയും കൂടി ചതച്ച് താളിയാക്കി ഷാംപൂവിന് പകരമായി ഉപയോഗിക്കുക. തലയുടെ തണുപ്പിന് നല്ലതാണ്.
- താന്നിക്കയുടെ കുരു അരച്ച് വെളിച്ചെണ്ണയില്‍ കാച്ചി മുടിയില്‍ പുരട്ടി കുളിക്കുക.
- മുത്തങ്ങ ചതച്ചിട്ട് എണ്ണ കാച്ചി തലയില്‍ തേച്ച് കുളിക്കുക.
- വേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് പതിവായി തല കഴുകുക.
- നീല അമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണകാച്ചി തേയ്ക്കുക.
- അശ്വഗന്ധചൂര്‍ണ്ണം പാലില്‍ ചേര്‍ത്ത് പതിവായി കുടിക്കുക.
- വെളുത്തുള്ളി നിത്യവും കഴിക്കുന്നത് നല്ലതാണ്.
- കരിംജീരകം പൊടിച്ചെടുത്ത് വെളിച്ചെണ്ണയിലിട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുക.
9 comments:
അറിയാത്ത ഒരു ഉഗ്രന്‍ പൊടികൈ തന്നെ ഇവിടെ പോസ്റിയത്... വളരെ നന്ദി
വളരെ നന്ദീട്ടോ. വീണ്ടും വരിക
നാട്ടീപോകുമ്പം ലിതൊന്നു നോക്കണല്ലാ, മുഫീ...
ടെസ്റ്റ് ചെയ്ത് ടേസ്റ്ററിയൂ ഫസ് ലൂ......
നന്ദി...മുഫിക്കുട്ടാ...(തല ബാക്കിയുണ്ടാകുമോ ദൈവമേ...)
അതൊക്കെയുണ്ടല്ലേ.
come again....
ഇത് കൊള്ളാലോ... ഈ പച്ചമരുന്നൊക്കെ കിട്ടാനാണ് പാട്...
@ khaadu,
നാട്ടിന് പുറങ്ങളിലൊക്കെ ഇഷ്ടം പോലെ ഉണ്ടെന്നേ. എല്ലാം സിമ്പിളല്ലേ
adipoli
Post a Comment
താങ്കളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെയുള്ള കോളത്തില്‍ എഴുതുക. നന്ദി.