പനി
- വെളുത്തുള്ളി, കുരുമുളക്, ഏലം, ചുക്ക്, കൃഷ്ണതുളസി ഇവ കഷായം വെച്ച് കുടിയ്ക്കുക.
- കുരുമുളകും ചുക്കും പൊടിയാക്കി ഇഞ്ചി നീരില്‍ ചേര്‍ത്ത് ചൂടാക്കി കുടിയ്ക്കുക.
- കാഞ്ഞിരത്തൊലി അരച്ച് കാല് വെള്ളയിലും പുരട്ടുക.
- ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുക.
- തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുക.
വാതപ്പനി
- കുറുന്തോട്ടി വേര് ഇടിച്ച് ചതച്ച് പാല്‍ക്കഷായം വെച്ച് കഴിയ്ക്കുക.
അപസ്മാരം
- വയമ്പ് പൊടിച്ചതും തേനും ബ്രഹ്മി നീരില്‍ ചേര്‍ത്ത് കഴിയ്ക്കുക.
തൊണ്ട വേദന
- തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
ചുണങ്ങ്
- ചെറുനാരങ്ങയുടെ നീരില്‍ ഉപ്പ് ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.
- കടുക് അരച്ചെടുത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.
- ആര്യ വേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക.
- വെറ്റിലയുടെ നീരില്‍ വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.
- ചെറുനാരങ്ങയുടെ നീരും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതം പുരട്ടിയതിന് ശേഷം ഇളം വെയില് കൊള്ളിക്കുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയുക.
- പപ്പായയുടെ ഇല പിഴിഞ്ഞെടുത്ത്................ അതില്‍ ഗോമൂത്രം ചേര്‍ത്ത് ചുണങ്ങില്‍ പുരട്ടുക.
- ഗന്ധകവും വയമ്പും തൈരില്‍ അരച്ചെടുത്ത് ചുണങ്ങിന്മേല്‍ പുരട്ടുക.
- കുളിക്കുമ്പോള്‍ സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുക.
ചെങ്കണ്ണ്
- ചെറു തേന്‍ കണ്ണില്‍ ഇറ്റിക്കുക.
- നമ്പ്യാര്‍വട്ടത്തിന്റെ ഇലയോ, മൊട്ടോ, പൂവോ നുള്ളുമ്പോള്‍ വരുന്ന പാല് കണ്ണില്‍ ഇറ്റിക്കുക.
- തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളിവീതം കണ്ണില്‍ ഒഴിക്കുക.
- ഇളനീര് വെള്ളം അല്ലെങ്കില്‍ പനിനീര് രണ്ട് തുള്ളി കണ്ണില്‍ ഒഴിക്കുക.
- വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവ...
കുഴിനഖം
- കൂനന്‍പാലയുടെ കറ തേയ്ക്കുക.
- താമരയിതള് പനിനീരില്‍ അരച്ച് പുരട്ടുക. അര മണിക്കൂറിന് ശേഷം കഴികിക്കളയുക.
- ചുടുമൂത്രം ഒഴിയ്ക്കുക.
15 comments:
ഉപകാരപ്രദമായ അറിവുകൾ...താങ്ക്സ്, ഞാനീ ബ്ലോഗിനെക്കുറിച്ച് എന്റെ എല്ലാ സുഹ്രത്തുക്കളോടും പറയട്ടെ
പാവം ജീവിക്കാൻ വേണ്ടി മാത്രം
@കമ്പര്‍, സുഹൃത്തുക്കളോട് പറയാന്ന് പറഞ്ഞത് വെറുതെയല്ലല്ലോ. നന്ദിയുണ്ട് കെട്ടോ. വീണ്ടും വരണേ!
‘പാവപ്പെട്ടവനെ‘ന്താ പ്രൊഫൈല്‍ പൂട്ടിയിട്ടിരിക്കുന്നേ? ഇന്യും വരണം ട്ടോ.
മുഫിയേ ശരിക്കും നീ വൈദ്യൻ ആണോ. സംഭവം കലക്കീട്ടുണ്ട്. നല്ല അറിവുകളാ. വൈഫിനു ഇതൊക്കെ പ്രിന്റ് ചെയ്ത് അയച്ച്കൊടുത്താലോന്നു ആലോചിക്കുവാ.
കുഞ്ഞാക്ക ഫോട്ടോഷോപ്പ് വൈദ്യനല്ലേ. ദേ ദിദും ദതുപോലൊക്കെത്തന്നെ. ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു. കമന്റിയതിന് നന്ദി കുഞ്ഞാക്കാ.
ഞാന്‍ വൈകിപ്പോയല്ലോ....
നോം എന്താണീ കാണണേ.......! ഇത് കൊട്ടോട്ടിക്കാരന് തന്നെയാണോന്നൊരു സംശ്യം. അതും എന്റെ ബ്ലോഗില്‍. വഴി തെറ്റി വന്നതാവും.
കംബരെ ഇതൊക്കെ ...കുഴപ്പം ഒന്നുമില്ലല്ലോ
അല്ലെ ?വിശ്വസിച്ചു ചെയ്യാമോ ?naalu aalinu അയച്ചു കൊട്ക്കാമല്ലോ അല്ലെ?
ഒരു കുഴപ്പവും ഇല്ലെന്നേ. പണ്ട് നമ്മുടെ നാട്ടില്‍ ആശുപത്രികളും ക്ലിനിക്കുകളും ഒക്കെ നന്നേ വിരളമായിരുന്ന കാലത്ത് നമ്മുടെ കാരണവന്മാര് തന്നെ കന്റുപിടിച്ചതാ ഇതൊക്കെ. ഇപ്പോഴും നമ്മുടെ നാട്ടില്‍ ചെയ്തോണ്ടിരിക്കുന്നതാ ഇതൊക്കെ. വിശ്വാസം, അതെല്ലേ എല്ലാം!
da theyila ittu thilappicha vellam ennu nee udheshichathhu kattan chaaya aano,muf(r)i vaidhyan aale kollumo.....computer malayaaliyalla athondanu english....karthikappennine vachu ninte blog vaayicha paadu enikkariyaam...meerayum,anjaliyum onnumillaathe namukkenthu jeevitham....
ഉനു, തേയിലപ്പൊടി ഇട്ട് തിളപ്പിച്ച വെള്ളത്തിനേ ഞങ്ങടെ നാട്ടില്‍ ചായ എന്ന് പറയാറുള്ളൂ. ഇത് തേയില മാത്രം ഇട്ട് തിളപ്പിച്ച വെള്ളമാ. പിന്നെ മീരയും അന്‍ജലിയും ഒക്കെ എവിടെപ്പോയി?
ഇതാദ്യമായാണ് കമന്റ് പെട്ടീലെ കമന്റുകള്‍ കൊണ്ട് ജീവിക്കുന്ന ഒരു ബ്ലോഗ് വൈദ്യരെ കാണുന്നത്!. സാരമില്ല ,ജീവിച്ചോട്ടെ! ഞാനായിട്ട് ഉപദ്രവിക്കുന്നില്ല!
അത് ഞമ്മക്കിട്ടൊന്ന് ഊതീതാണല്ലോ. വന്നതില്‍ വളരെ സന്തോഷം.
ഈ പറഞ്ഞതില്‍ ഒരുനാടന് മരുന്ന് എപ്പോള്‍ എനിക്ക് ആവശ്യമുണ്ട്.ഞാന്‍ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ എന്നിട്ട് നല്ല ഒരു കമണ്ട് എഴുതാം ...
എന്നാ വേഗം പരീക്ഷിച്ച് നോക്കൂന്നേ.
Post a Comment
താങ്കളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെയുള്ള കോളത്തില്‍ എഴുതുക. നന്ദി.