സ്ത്രീ പുരുഷ ഭേദമന്യേ നമ്മളില്‍ മിക്കവരും മുഖക്കുരു കൊണ്ട് പൊറുതി മുട്ടുന്നവരാണ്. മുഖക്കുരു മുഖത്തിന്റെ സൌന്ദര്യം നശിപ്പിക്കുന്നു. പ്രായ ഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു ചില ഹാര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമുണ്ടാകുന്നവാണ്. നമുക്ക് നമ്മുടെ വീട്ടു പറമ്പില്‍ തന്നെ സുലഭമായി ലഭിക്കുന്ന ചില വസ്തുക്കളെ കൊണ്ട് മുഖക്കുരു അകറ്റാന്‍ വേണ്ടിയുള്ള ചില ടിപ്സാണ് ഈ പോസ്റ്റിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്.
- തുളസിയിലയും, പച്ചമഞ്ഞളും കൂട്ടി അരച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ ഇരുന്ന ശേഷം കഴുകിക്കളയുക.
- ചന്ദനവും അല്പം കര്‍പ്പൂരവും ചേര്‍ത്ത് അരച്ച് രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടുക.
- പാൽപ്പാടയില് മഞ്ഞള്‍ അരച്ചു ചേര്‍ത്ത് രാവിലെ മുഖത്ത് പുരട്ടുക. ഏകദേശം അര മണിക്കൂറിനകം കഴുകിക്കളയാം.
- പപ്പായ നല്ലവണ്ണം അരച്ച് കുഴമ്പ് പരുവത്തിലാക്കി പതിവായി മുകത്ത് പുരട്ടിയാല്‍ മുഖക്കുരുവും കാരയും ഇല്ലാതാക്കാം.
- തേങ്ങാപ്പാലില്‍ കുങ്കുമപ്പൂ അരച്ച് പുഖത്ത് പുരട്ടുക.
- ആര്യവേപ്പിന്റെ ഇലയിട്ട് തിളപ്പിച്ചു വെള്ളം ഉപയോഗിച്ച് രാവിലെ ഉണര്‍ന്നയുടന്‍ മുഖം കഴുകുക. കുറച്ച് ദിവസം ഇങ്ങനെ തുടര്‍ന്നാല്‍ മുഖക്കുരുവിനെ നിശ്ശേഷം മാറ്റിയെടുക്കാം.
- ഒരു സ്പൂണ്‍ കടലമാവില്‍ പുതിനയിലയും വേപ്പിലയും അരച്ചു ചേര്‍ക്കുക. ഇതില്‍ അൽപ്പം മഞ്ഞള്‍ പൊടി ചേര്‍ത്ത് യോജിപ്പിക്കുക. മുഖത്ത് പുരട്ടി പത്ത് മിനിട്ടിനു ശേഷം ലേപനം ഉണങ്ങി തുടങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
- തക്കാളി, ചെറുനാരങ്ങ, മുള്ളങ്കി എന്നിവ.............യുടെ നീര് ഒരേ അളവില്‍ കലര്‍ത്തിയെടുത്ത് മുഖത്ത് പുരട്ടുക. അര മണിക്കൂറിന് ശേഷം കഴുകിക്കളയുക.
- ഓറഞ്ച് നീരും അതേ അളവില്‍ തന്നെ ചെറുതേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് മുഖം വൃത്തിയാക്കാം.
- തേങ്ങയുടെ വെള്ളം കൊണ്ട് പതിവായി മുഖം കഴുകുന്നതും, കുടിക്കുന്നതും, മുഖക്കുരുവിന് നല്ലൊരു പ്രതിവിധിയാണ്.
- വാഴയുടെ പച്ച നിറമുള്ള മൂത്ത ഇല അരച്ച് മുഖത്ത് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.
- രക്ത ചന്ദനം അരച്ച് ചെറുതേനില്‍ ചാലിച്ച് മുഖത്ത് പുരട്ടി അര മണിക്കൂറിനകം കഴുകിക്കളയാം.
- ഓറഞ്ച് നീരും അതിന്റെ അതേ അളവില്‍ ചെറുതേനും യോജിപ്പിച്ച് മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴികിക്കളയുക.
9 comments:
Really good one, thank you
thank a lot!
ഞാന്‍ എല്ലാം വായിച്ചിട്ട് കമന്റ് ഇടാം എന്നു കരുതിയതാ..ഇജ്ജു സമ്മതിക്കൂല്ല്ലാ അല്ലെയ്...
അതെന്താ നവാസ് അങ്ങനെ പറഞ്ഞത്?
I SAW YOUR BLOG.IT IS VERY BEAUTIFUL.CONGRATULATIONS.GO AHEAD.
നന്ദി സാര്‍, വളരെ നന്ദി
ശരിയാ, ബ്ലോഗ് വളരെ മനോഹരം പ്രത്യേകിച്ച് ആ counter നു തൊട്ടുതാഴെയുള്ള ചിത്രം.
നല്ല പോസ്റ്റ്. ഭാവുകങ്ങൾ.
ആയ്യോടാ, എന്താന്നില്ലേ
ഞാൻ ഒന്നു പരീക്ഷിക്കട്ടെ എന്നിട്ട് പറയാം
Post a Comment
താങ്കളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെയുള്ള കോളത്തില്‍ എഴുതുക. നന്ദി.